ചാവക്കാട് പാലയൂരിൽ ടോറസ് ലോറി ഇലക്ട്രിക് സ്കൂട്ടറിലിടിച്ച് പരിക്കേറ്റയാൾ മരിച്ചു


 ചാവക്കാട് പാലയൂരിൽ ടോറസ് ലോറി ഇലക്ട്രിക് സ്കൂട്ടറിലിടിച്ച് പരിക്കേറ്റയാൾ മരിച്ചു. തെക്കൻ പാലയൂർ ഓസാരം വീട്ടിൽ 65 വയസ്സുള്ള അബുവാണ് പരിക്കേറ്റത്. ഡോബിപ്പടി സ്റ്റോപ്പിൽ തിങ്കളാഴ്‌ച രാവിലെ 11നായിരുന്നു സംഭവം. ചാവക്കാട് നിന്ന് പാവറട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഇതേ ദിശയിൽ പോകുകയാരുന്ന സ്‌കൂട്ടറിൽ ഇടിച്ചത്.


സാരമായി പരിക്കു പറ്റി തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടതിനു ശേഷം സംസ്‌കാരം നടക്കും. ഉമൈബാൻ ഭാര്യയാണ്. നബീൽ,


റിയാസ്, റിസ്വാൻ, ഷെമീ എന്നിവർ മക്കളാണ്.

Post a Comment

Previous Post Next Post