കൂടല്ലൂരിൽ യാത്രയ്ക്കിടെ ഓട്ടോയ്ക്ക് തീപിടിത്തം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

 

കൂടല്ലൂരിൽ യാത്രയ്ക്കിടെ ടാറ്റാ മാജിക് ഓട്ടോ ടാക്സിക്ക് തീപിടിച്ച് വാഹനം പൂർണമായും കത്തി നശിച്ചു. ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. വെള്ളിമൂങ്ങ ഓട്ടോ എന്നറിയപ്പെടുന്ന ടാറ്റാ മാജിക് വാഹനമാണ് അപകടത്തിൽപ്പെട്ടത്.


ഓട്ടോ സഞ്ചരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ഡ്രൈവർ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ വാഹനം റോഡരികിൽ നിർത്തി പുറത്തിറങ്ങിയതോടെ വൻ അപകടം ഒഴിവായി. അപകടസമയത്ത് ഓട്ടോയിൽ മറ്റ് യാത്രക്കാരുണ്ടായിരുന്നില്ലെന്നത് ആശ്വാസകരമായി.



നാട്ടുകാർ ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചു. എന്നാൽ തീ പടർന്നതോടെ ഓട്ടോ പൂർണമായും കത്തി നശിക്കുകയായിരുന്നു. തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.

Post a Comment

Previous Post Next Post