ചങ്ങരംകുളം: പിണറായി സർക്കാറിന്റെ വിദ്യാർത്ഥി വിരുദ്ധ ജനദ്രോഹ നടപടികൾക്കെതിരെ കേരള ജനത വിധിയെഴുമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ പറഞ്ഞു.
മലപ്പുറം ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി ബാസിത് താനൂരിന്റെ പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചും, അമിതമായ നികുതി ഈടാക്കിയും, ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളെ കാവിവൽക്കരിച്ചും കേരളത്തോട് കാണിച്ച ജന വിരുദ്ധ നിലപാടുകൾക്ക് സർക്കാറിന് വലിയ തിരിച്ചടിയാണ് ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേരിടാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം വൈസ് പ്രസിഡൻ്റ് ടി.വി. മുഹമ്മദ് അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു.
ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് അനീസ് കൊണ്ടോട്ടി, ഷാറൂൻ അഹമ്മദ്, ആഷിഖ് നിസാർ, ടി.പി നബീൽ, ലെമീഹ് ശാക്കിർ എന്നിവർ നേതൃത്വം നൽകി.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം മൂക്കുതല വാര്യർ മൂലയിൽ സമാപിച്ചു.
സ്ഥാനാർത്ഥി പര്യടനം ഇന്നും തുടരും. വെൽഫെയർ പാർട്ടി ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.



