വോട്ടു തേടി എടപ്പാളിൽ ചാക്യാരെത്തി, ഒപ്പം ചാണ്ടി ഉമ്മനും


 എടപ്പാൾ: വോട്ടു തേടി ചാക്യാരും വീടുകളിലെത്തിചാണ്ടി ഉമ്മൻ്റെ കൈ പിടിച്ച് ചാക്യാർ കയറി വരുന്നത് കണ്ട് വീട്ടുകാരെല്ലാം ആദ്യം അമ്പരന്നു.വീട്ടിൽ കയറിയിരുന്ന്ചാക്യാർ ശൈലിയിൽ കുശലങ്ങളെല്ലാം ചോദിച്ച ശേഷമാണ്വരവിൻ്റെ ഉദ്ദേശം വട്ടകാർക്കൊക്കെ മനസിലായത്.എടപ്പാൾ പഞ്ചായത്ത് തലമുണ്ട വാർഡിലെ യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി ടി.വി. മിനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മുഖത്തു ചുട്ടി കുത്തി വേഷവിതാനങ്ങളോടെ ചാക്യാർ അവതരിച്ചത്.ഉമ്മൻ ചാണ്ടിയെക്കുറിച്ചും യു.ഡി.എഫ് ഭരണനേട്ടങ്ങളെ ക്കുറിച്ചുമെല്ലാം വിശദീകരിച്ച ശേഷമായിരുന്നു മിനിയെ വിജയിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ചാക്യാർ ഉദ്ബോധിപ്പിച്ചത്.വോട്ട് തേടിയുള്ള ചാക്യാരുടെ വരവ് കുട്ടികളടക്കമുള്ള വീട്ടുകാർക്കെല്ലാംപുതുമയായി .ചായ കൊടുത്തും സെൽഫിയെടുത്തും വോട്ടു ചെയ്യാമെന്നുറപ്പു നൽകിയുമൊക്കെയാണ് എല്ലാവരും ചാക്യാരെ യാത്രയാക്കിയത്.വോട്ടു പിടിക്കാനുള്ള ചാണ്ടി ഉമ്മന്റെ ഓട്ടത്തിൽ ഒടുവിൽ ചാക്യാർ വലഞ്ഞു.കലാഭവൻ ഇടവേള റാഫിയാണ് ചാക്യാരുടെ വേഷത്തിൽ എം.എൽ.എ യുടെ കൂടെ വോട്ട് തേടിഎത്തിയത്.നേതാക്കളായ.അഡ്വ.എ.എം രോഹിത്.റഫീക്ക് പിലാക്കൽ.ഇ.പി രാജീവ്,വി.കെ.എ മജീദ് ,രാമനുണ്ണി സി.എം എന്നിവരും കൂടെ ഉണ്ടായിരുന്നു പൊറൂക്കര വാർഡിൽ മത്സരിക്കുന്ന സി.രവീന്ദ്രൻ,യു.ഡി.എഫ് ബ്ലോക്ക് സ്ഥാനാർത്ഥി അഡ്വ.കവിത ശങ്കർ,ഒമ്പതാം വാർഡ് സ്ഥാനാർഥി മുഹമ്മദ് കുട്ടി എന്നിവർക്ക് വേണ്ടി വോട്ട് പിടിക്കാൻ ചാണ്ടി ഉമ്മൻ വീടുകളിൽ എത്തിയിരുന്നു .ശേഷം തട്ടാൻ പടിയിൽ യു.ഡി.എഫ് നടത്തിയ കുടുംബ സംഗമത്തിൽ പങ്കെടുത്താണ് മടങ്ങിയത്.

Post a Comment

Previous Post Next Post