ജി.എച്ച്.എസ്.എസ് കടവല്ലൂരിലെ എൻ.എസ്.എസ് വളണ്ടിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പ് "യുവത ഗ്രാമീണതയുടെ സമഗ്രതക്കായി " യുടെ സംഘാടക സമിതി രൂപീകരണം ജി.വി.എച്ച്.എസ്.എസ്.പഴഞ്ഞിയിൽ വെച്ച് ചേർന്നു.


 ജി.എച്ച്.എസ്.എസ് കടവല്ലൂരിലെ എൻ.എസ്.എസ് വളണ്ടിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പ് "യുവത ഗ്രാമീണതയുടെ സമഗ്രതക്കായി " യുടെ സംഘാടക സമിതി രൂപീകരണം ജി.വി.എച്ച്.എസ്.എസ്.പഴഞ്ഞിയിൽ വെച്ച് ചേർന്നു. സംഘാടക സമിതി യോഗം ബഹു: ജില്ല പഞ്ചായത്തംഗം  എം.വി പ്രശാന്തൻ മാഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മോനിഷ രജീഷ് അധ്യക്ഷയായ യോഗത്തിൽ സീനിയർ ടീച്ചർ സിമിൽ എസ്. സ്വാതവും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്ധ്യാ സജിത്ത്, പ്രിൻസിപ്പാൾ വെങ്കിടമൂർത്തി, വിച്ച് എസ് ഇ പ്രിൻസിപ്പാൾ ശ്രീ.ജനീർ ലാൽ, പി.ടി.എ പ്രസിഡണ്ട്  അലി.പി.എം, എച്ച്.എം മേഴ്സി ടീച്ചർ ഏബിൾ യങ്ങ്സ് പ്രസിഡണ്ട് ശ്രീ സുരേഷ് കുമാർ വി.സി. തുടങ്ങിയവർ ആശംസകളർപ്പിച്ചു.ജി.എച്ച്.എസ്.എസ് കടവല്ലൂർ പി.ടി.എ.പ്രസിഡണ്ട് ശ്രീ.മോഹനൻ വി.കെ നന്ദിയും പറഞ്ഞു സംഘാടക സമിതി ചെയർ പേഴ്സണായി ശ്രീമതി വൃന്ദ കെ.വി യെയും, കൺവീനറായി പ്രോഗ്രാം ഓഫീസർ ജയറാം സന്തോഷിനെയും തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post