പാലക്കാട് ലക്കിടിയില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം


 ഒറ്റപ്പാലം ലക്കിഡിയില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. തിരുവില്വാമല കണിയാര്‍കോട് സ്വദേശിയായ ശരണ്യ, മകള്‍ അഞ്ചുവയസുകാരി ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധു മോഹന്‍ ദാസിന് സാരമായി പരിക്കേറ്റു. ലക്കിടി ഭാഗത്തേക്ക് ഒരേ ദിശയില്‍ പോവുകയായിരുന്ന സ്‌കൂട്ടറില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ശരണ്യയുടെയും ആദിശ്രീയുടെയും ശരീരത്തിലൂടെ വണ്ടി കയറിയിറങ്ങുകയായിരുന്നു. തിരുവില്വാമലയിലെ വീട്ടില്‍ നിന്ന് ലക്കിടി കൂട്ടുപാതയിലുളള ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ശരണ്യയും മകളും. അപകടം നടന്ന ഉടന്‍ തന്നെ ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post