ചാലിശ്ശേരി: സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കിയതിൽ
കുടുംബശ്രീക്ക് വലിയ പങ്കുണ്ടെന്നും
സമസ്ത മേഖലയിലും ഇടപെടാൻ കഴിയുന്ന വലിയ പ്രസ്ഥാനമായി കുടുംബശ്രീ മാറിയെന്നും കെ. രാധാകൃഷ്ണൻ എം.പി പറഞ്ഞു.
ദേശീയ സരസ് മേളയുടെ ഭാഗമായി വേദി ഒന്ന് ക്യാപ്റ്റൻ ലക്ഷ്മിയിൽ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനവും 'ആദരസന്ധ്യ'യും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിമത ചിന്തകൾക്കതീതമായി എല്ലാ വിഭാഗം ജനങ്ങളും ഒത്തുകൂടുന്ന ഇടമായി സരസ് മേള മാറിയെന്നും, അത് ഈ നാടിന്റെ മാത്രം പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാഹിത്യം, നാടകം, നൃത്തം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രദേശത്തെ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. പ്രൊഫ. പി. ഗംഗാധരൻ, ടി. ആര്യൻ കണ്ണനൂർ, ഡോ. എൻ. കെ. ഗീത, വി. ടി. വാസുദേവൻ, രമണൻ ഞാങ്ങാട്ടിരി, എൻ. പ്രദീപ് കുമാർ, ടി. വി. എം. അലി, രാജേഷ് നന്തിയംകോട്, രാമകൃഷ്ണൻ കുമരനെല്ലൂർ, വേലുണ്ണി ഞാങ്ങാട്ടിരി, താജിഷ് ചേക്കോട്, അക്ബർ ആലിക്കര, പി. രാധാകൃഷ്ണൻ ആലുവീട്ടിൽ, ഉണ്ണികൃഷ്ണൻ ഞാങ്ങാട്ടിരി, ബിപിൻ ആറങ്ങോട്ടുകര, ഹേമന്ദ് കുമാർ,സ്മിത ദാസ്, ഫാത്തിമ കോക്കാട്,
ഡോ. സ്മിത ദാസ്, അസീസ് പെരിങ്ങോട്, സുബൈർ കൂറ്റനാട്, അനിൽ പെരിങ്ങോട്, ശ്രീജ ആറങ്ങോട്ടുകര, കലാമണ്ഡലം ഹേമമാലിനി, കെ. പി. ശൈലജ, കലാശ്രീ ഇന്ദിര ടീച്ചർ, ചന്ദ്രൻ കക്കാട്ടിരി, പ്രിയങ്ക പവിത്രൻ, അക്ഷയ് വി, ആർ. എൽ. വി. ശ്രീഷ്ണ മോഹൻദാസ്, ആകാശ് പ്രഹ്ലാദൻ, മുകുന്ദൻ ചാലിശ്ശേരി, സുദേവ് പി. എസ്, അനന്തു അനിൽകുമാർ, അബിൻ ബാബു, നവനീത് കൃഷ്ണ എ, അജ്മൽ എം. വി, സച്ചിദാനന്ദൻ, അബ്‌ദുൾ മുത്തലീബ് എന്നിവർ ആദരം ഏറ്റുവാങ്ങി.
ചടങ്ങിൽ മുഖ്യാതിഥിയായ യു.ആർ. പ്രദീപ് എം.എൽ.എ കെ.രാധാകൃഷ്ണൻ എം. പിയെ ആദരിച്ചു.
നാഗലശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ടി.വി, പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത എന്നിവർ ആശംസകൾ അർപ്പിച്ചു. സെമിനാർ സബ് കമ്മിറ്റി അംഗം ജയ സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൺ സുജിത ജയപ്രകാശ് ചടങ്ങിന് നന്ദിയും പറഞ്ഞു.


