ചാലിശ്ശേരി:ദേശീയ സരസ് മേളയുടെ സായാഹ്നത്തിൽ മെലഡിയുടെ മാന്ത്രികത തീർത്ത് സർവശ്രീ ലൈവ്. സർവശ്രീ സുകേഷും സംഘവും അവതരിപ്പിച്ച ലൈവ് ഷോ ആസ്വാദക ഹൃദയങ്ങളിൽ സംഗീത മഴ പെയ്യിച്ചു. എ ആർ റഹ്മാൻ ഹിറ്റ്സും നാടക ഗാനങ്ങളും കൊണ്ട് അമ്മു സ്വാമിനാഥൻ വേദി സംഗീത സാന്ദ്രമായി.
രാജു ജോർജ്ജ്,ഷൈജു, സുഹൈൻ,ലെനിൽ രജീഷ് നാരായണൻ, രഞ്ജിത്ത് ചേലക്കര, കൃഷ്ണദാസ് പട്ടാമ്പി എന്നിവർ വേദി കീഴടക്കി.
മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാരായണദാസ് സർവ്വശ്രീ ടീം അംഗങ്ങളെ ആദരിച്ചു. കുടുംബശ്രീ എഡിഎംസി അനുരാധ , സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.


