കളിസ്ഥലത്ത് നിക്ഷേപിച്ച നിർമ്മാണ അവിശഷ്ടങ്ങൾ നീക്കം ചെയ്യുവാൻ നടപടികൾ ആരംഭിച്ചതായി. പാലക്കാട് ജില്ലാ പഞ്ചായത്തംഗം ടി.കെ. സുനിൽ കുമാർ


 കുമരനല്ലൂർ: അക്കിത്തം. എം ടി മെമ്മോറിയൽ കുമരനല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ കളിസ്ഥലത്ത് നിക്ഷേപിച്ച കെട്ടിട നിർമ്മാണ അവശിഷടങ്ങൾ നീക്കം ചെയ്യുന്നതിന് നടപടി ആരംഭിച്ചതായി ജില്ലപഞ്ചായത് അംഗം ടി.കെ. സുനിൽകുമാർ പറഞ്ഞു. 


കഴിഞ്ഞ ദിവ സംസ്കൂളം കളിസ്ഥലവും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗ്രൗണ്ടിലെ വിവിധകായിക മൽസരങ്ങൾ നടത്തുന്നതിന് തടസമാക്കുന്ന വിധം ഇവിടെ അവശിഷ്ടങ്ങൾ തള്ളിയത് നേരത്തെ പരക്കെ പരാതിക് കാരണമായിരുന്നു. തള്ളിയ മണ്ണ് മഴ വെള്ളത്തിൽ ഒലിച്ച് ഇറങ്ങി കളി മൈതാനം ഉപയോഗശൂന്യമായ അവസ്ഥ ചൂണ്ടികാട്ടി കായികപ്രേമികളും പഞ്ചായത്തും നിവേദനം നൽകിയിരുന്നു.

കളിക്കളത്തിൻ്റെ വശങ്ങളിൽ മെറ്റൽ വല സ്ഥാപിച്ച് പന്ത് പുറത്ത് പോക്കുന്നത് തടയാൻ സംവിധാനമൊരുക്കുന്ന കാര്യം പരിഗണയിലുണ്ടന്ന് അദ്ദേഹം പറഞ്ഞു. 


ഗ്രാമപഞ്ചായത്ത് അധ്യക്ഷ നസീമ നാസർ, ഉപാധ്യക്ഷൻ പി.രാജീവ്, അലികുമരനല്ലൂർ, കെ. നൂറുൽ അമീൻ, ടി. കാലിദ്, കെ.കെ. കാതർ ഹാജി, കെ.കെ. ഷമീർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post