ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ പത്ത് വാട്ടർ ട്രോളികൾ.


 ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ പത്ത് വാട്ടർ ട്രോളികൾ.

പൊതുവരി നിൽക്കുന്ന ഭക്തർക്ക് യഥേഷ്ടം കുടിവെള്ളമെത്തിക്കാനുള്ള വാട്ടർ ട്രോളികൾ സമർപ്പിച്ചത്

തിരുപ്പൂർ കറുവംപാളയം ആലങ്കാട് സ്വദേശിയും ചെന്നൈ സിൽക്‌സ് എംഡി യുമായ എ പ്രസന്ന അങ്കുരാജ് ആണ്. കിഴക്കേ ഗോപുരത്തിനു മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ഭരണ സമിതി അംഗം സി. മനോജ്‌ വാട്ടർ ട്രാളികൾ ഏറ്റുവാങ്ങി. ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ ക്ഷേത്രം), കെ.എസ്.മായാദേവി (സ്റ്റോർസ് & പർച്ചേസ് ), അസി.മാനേജർ സി.ആർ ലെജുമോൾ, ജീവനക്കാർ എന്നിൻ സന്നിഹിതരായി.വരി നിൽക്കുന്ന ഭക്ത ജനങ്ങൾക്കരികിൽ കുടിവെള്ളം എത്തിച്ചു നൽകാൻ ഈ വാട്ടർ ട്രോളികൾ ഉപയോഗിക്കും


Post a Comment

Previous Post Next Post