ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി രണ്ട് ഫർണസുകൾ സമർപ്പിച്ചു. ഗുരുവായൂരപ്പ ഭക്തനായ പാല സ്വദേശി ആർ. വിജിയാണ് ഫർണസ് സമർപ്പിച്ചത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി വിശ്വനാഥൻ കെ.എസ് ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ, അസിസ്റ്റൻ്റ് മാനേജർ സി.ആർ ലെജുമോൾ, ഹെൽത്ത് സൂപ്പർവൈസർ ഡോ. എം.എൻ രാജീവ്, എച്ച്.ഐ മാരായ എ.വിനോദ്, എ.വി സുഭാഷ് ചന്ദ്രൻ എന്നിവർ സന്നിഹിതരായി.
ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി രണ്ട് ഫർണസുകൾ
byWELL NEWS
•
0


