ചാലിശ്ശേരി: സോപ്പിട്ട് തേനും പാലുംഒഴുക്കാൻ ഇനി പ്രയാസപ്പെടേണ്ട. ചാലിശ്ശേരി മുലയംപറമ്പിൽ നടക്കുന്ന ദേശീയ സരമേളയിലുണ്ട് ആട്ടിൻ പാൽ കൊണ്ട് തയ്യാറാക്കിയ നല്ല ഒന്നാ ന്തരം സോപ്പ്. പത്തനംതിട്ട ജില്ലയിലെ ആനിക്കാട് ഗ്രാമപ്പഞ്ചായത്തിൽ ആനി ക്കാട് സിഡിഎസിലെ നവചൈതന്യ അയൽക്കൂട്ടത്തിൻ്റെ 64-ാം നമ്പർ സ്റ്റാ ളിലെത്തിയാൽ പാലും തേനും ചേർ ത്ത വിവിധതരം സോപ്പുകൾ വാങ്ങാം. തേൻ, ശംഖുപുഷ്പം, രക്തചന്ദനം, വേപ്പ് തുടങ്ങി സോപ്പുകളും ലഭിക്കും.
ഇവയ്ക്ക് ആവശ്യക്കാരേറെയാണ് എന്നാണ് ആനിക്കാട് സിഡിഎസ് അം ഗമായ ഹലീല അബ്ദുൾ ഖാദറിൻ്റെ അഭി പ്രായം. ആട്ടിൻപാൽ സോപ്പ് (ഗോട്ട് മിൽക്ക് സോപ്പ്), കരി സോപ്പ് എന്നിവ കുട്ടികൾക്കും പ്രയോജനപ്രദമാണ്. വ്യ വസായ വകുപ്പിൻ്റെയും കുടുംബശ്രീയു ടെയും സഹായത്തോടെയാണ് സംരംഭം ആരംഭിച്ചത്.


