സരസ് മേളയിൽ പൂന്തോട്ടമൊരുക്കി ബ്ലോസം ഓർഗാനിക് നഴ്സറി യൂണിറ്റ്


 തൃത്താല : പതിമൂന്നാമത് ദേശീയ സരസ് മേളയിൽ എത്തുന്ന സന്ദർശകരെ ഒരു പൂക്കാലം തന്നെ ഒരുക്കി വരവേൽക്കുകയാണ് ചെർപ്പുളശ്ശേരി സാന്ത്വനം അയൽക്കൂട്ടത്തിൽ നിന്നുമെത്തിയ അസ്മയുടെ ബ്ലോസം ഓർഗാനിക് നഴ്സറി യൂണിറ്റ്. മേളയിലെ 32ആം നമ്പർ പ്രോഡക്റ്റ് സ്റ്റാളിൽ സജ്ജീകരിച്ചിട്ടുള്ള യൂണിറ്റിൽ, സ്പാനിഷ് മോസ് എയർപ്ലാൻറ്, അഗ്ലോണിമ, മണി പ്ലാൻ്റ് തുടങ്ങിയ ഇൻഡോർ പൂച്ചെടികളും, ജമന്തി പെറ്റ്യൂണിയ, കാക്റ്റസ് തുടങ്ങിയ ഔട്ട്ഡോർ പൂച്ചെടികളുമടക്കം 180 ലേറെ വെറൈറ്റികളാണുള്ളത്. ആദ്യമായി സരസ്മേളയിൽ പങ്കെടുക്കുന്ന യൂണിറ്റിൽ,40 രൂപ മുതലാണ് പൂച്ചെടികളുടെ വില ആരംഭിക്കുന്നത്. അഞ്ചുവർഷം മുമ്പ് തന്റെ ഭർത്താവിന് ജോലി നഷ്ടപ്പെട്ടപ്പോൾ അതിജീവനത്തിനായി അസ്മ.എ എന്ന വീട്ടമ്മ തുടങ്ങിയ സംരംഭമാണ് ബ്ലോസം ഓർഗാനിക് നഴ്സറി. ഇന്ന് 200ലേറെ പൂ വെറൈറ്റികൾ കൃഷി ചെയ്യുന്നത് കൂടാതെ, ഫിഷ് അമിനോ,എഗ്ഗ് അമിനോ, ജൈവസ്ലറി തുടങ്ങിയ ജൈവവളങ്ങൾ നിർമ്മിച്ച് വില്പന ചെയ്യുന്നുമുണ്ട്.

Post a Comment

Previous Post Next Post