തിരുവനന്തപുരം ഉന്നത വിദ്യാഭ്യാസവകുപ്പിൻ്റെ ഡയറക്ടറേറ്റ് ഓഫ് കോളേജിയറ്റ് എഡ്യൂക്കേഷൻ്റെ ആഭിമുഖ്യത്തിൽ വിഭിന്നശേഷി വിദ്യാർഥികളുടെ ശാക്തീകരണം: നൂതന അധ്യാപന ശൈലിയും സാങ്കേതിക മാർഗങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ നടന്ന സെമിനാർ കോളേജിയറ്റ് എഡ്യുക്കേഷൻ അഡീഷണൽ ഡയറക്ടർ ഡോ. ജെ സുനിൽ ജോൺ ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. എ വി സുജിത്ത് അധ്യക്ഷനായി. കേരള യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വിഭാഗം അധ്യക്ഷ പ്രൊഫ. ഡോ. ടി വി ബിന്ദു, ഭാരതിയാർ യൂണിവേഴ്‌സിറ്റി അസോ. പ്രൊഫസർ ഡോ. എം പ്രഭാവതി, ഒറ്റപ്പാലം എൻഎസ്എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ എസ് സാജൻ, ജഗതി ഗവ. വിഎച്ച്എസ്എസ് പ്രിൻസിപ്പൽ മഞ്ജു ആനി മാത്യു, ജിസിടിഇ സൈക്കോളജി വിഭാഗം അധ്യാപിക ആശാ കൃഷ്‌ണൻ, ഡോ. ടി സി ഷൈബ, ഡോ. കെ രാജശ്രീ എന്നിവർ സംസാരിച്ചു.


