ചൂണ്ടൽ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ പെരുമ്പിലാവ് അൻസാർ ആശുപത്രിക്ക് സമീപത്ത് റോഡരികിൽ പാർക്ക് ചെയ്ത ടോറസ് ലോറിക്ക് പിറകിൽ മറ്റൊരു ലോറിയിടിച്ച് അപകടം


 പെരുമ്പിലാവ് .റോഡരികിൽ പാർക്ക് ചെയ്‌ത ലോറിയുടെ പിറകിൽ മറ്റൊരു ലോറി ഇടിച്ച് അപകടം. ചൂണ്ടൽ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ പെരുമ്പിലാവ് അൻസാർ ആശുപത്രിക്ക് സമീപത്ത് റോഡരികിൽ പാർക്ക് ചെയ്ത ടോറസ് ലോറിക്ക് പിറകിൽ മറ്റൊരു ലോറിയിടിച്ച് അപകടം. ശനിയാഴ്ച പുലർച്ച രണ്ടോടെയായിരുന്നു സംഭവം.അപകടത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ ഡ്രൈവർ പെരുമ്പിലാവ് ആനക്കല്ല് തേരിൽ രാജേഷ് (41) നെ നാട്ടുകാർ പരിക്കുകളോടെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടിഞ്ഞാറങ്ങാടിയിൽ നിന്നും മണ്ണ് ലോടുമായി ചേറ്റുവ എൻ എച്ചിലേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയാണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിക്ക് പിറകിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പാർക്ക് ചെയ്തിരുന്ന ലോറി നിയന്ത്രണം വിട്ടു സമീപത്തെ പള്ളി മാഞ്ഞാലിൽ ഹാഷിമിന്റെ വീട്ടുമതിൽ ഇടിച്ചു തകർത്തു. റോഡരികിൽ സ്ഥാപിച്ച ജലനിധിയുടെ കൂറ്റൻ പൈപ്പിന്റെ വാൾവും തകർന്നു . ജലനിധിയുടെ കൂറ്റൻ പൈപ്പിൽ തടഞ്ഞ് ലോറി നിന്നതിനാൽ താഴ്‌ചയിലേക്ക് മറിയാതെ വൻ അപകടം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ രണ്ട് ലോറികൾക്കും കേടുപാടുകൾ സംഭവിച്ചു സംഭവസ്ഥലത്ത് എത്തിയ പോലീസ് വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുന : സ്ഥാപിച്ചു.

Post a Comment

Previous Post Next Post