മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു


 കൊച്ചി: പ്രശസ്‌ത മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു. കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ ഇന്ന് രാവിലെയാണ് അന്ത്യം. നേവൽ ബേസ് ജീവനക്കാരനായിരുന്നു. മിമിക്രി കലാകാരനായിരുന്ന രഘു ഏഷ്യാനെറ്റിലെ 'സിനിമാല' എന്ന പ്രോഗ്രാമിലൂടെയാണ് ശ്രദ്ധേയനായത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അപരനായി നിരവധി വേദികളിൽ വേഷമിട്ടിട്ടുണ്ട്. പി എസ് രഘു എന്നതാണ് മുഴുവൻ പേര്.

Post a Comment

Previous Post Next Post