തൃത്താല പൈതൽ ജാറം ആണ്ട് നേർച്ച ഫെബ്രുവരി 12 വ്യാഴാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും.
കാലത്ത് 6ന് മൗലീദ് പാരായണം,7ന് കൂട്ട സിയാറത്ത്, ഖുർആൻ പാരായണം.ഉച്ചക്ക് 1.30ന് കൊടികയറ്റം.രാത്രി 10ന് ഖുർആൻ ഖത്തം ദുആ എന്നിവ ഉണ്ടായിരിക്കും.
നേർച്ച ദിവസം രാവിലെ 9 മുതൽ 11.30 വരെ ഭക്ഷണ വിതരണവും ഉണ്ടായിരിക്കുമെന്ന് തൃത്താല മഹല്ല് കമ്മറ്റി ജനറൽ സെക്രട്ടറി സക്കീർ അറിയിച്ചു.



