പാലക്കാട് – എറണാകുളം മെമുവിന് ഇനി 12 കോച്ചുകൾ


 പാലക്കാട് – എറണാകുളം മെമുവിന് ഇനി 12 കോച്ചുകൾ! 

66609/66610 പാലക്കാട് - എറണാകുളം മെമു വണ്ടികൾ ഈ മാസം 23 മുതൽ 12 കോച്ചുകളുമായി സർവീസ് നടത്തും. ഇതുസംബന്ധിച്ച ഉത്തരവ് റെയിൽവേ പുറത്തിറക്കി.

നിലവിൽ 8 കോച്ചുകളുമായും, ചൊവ്വ ഒഴികെ ആഴ്ചയിൽ ആറുദിവസം മാത്രമായുമാണ് സർവീസ് നടത്തിയിരുന്നത്. വലിയ തിരക്കേറിയ ഈ മെമുവിന് 16 കോച്ചുകളോടെ ദിവസേന സർവീസ് വേണം എന്ന ആവശ്യവുമായി യാത്രികർ ഏറെ നാളായി രംഗത്തുണ്ടായിരുന്നു.

ഇപ്പോൾ 12 കോച്ചുകളാക്കി വർധിപ്പിക്കുന്നത് യാത്രക്കാർക്ക് ചെറിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

Post a Comment

Previous Post Next Post