ക്രൈസ്തവർ നാളെ പെത്രേത്തോ ഞായർ ആചരിക്കും;തിങ്കളാഴ്ച മുതൽ അമ്പത് നോമ്പിലേക്ക് പ്രവേശിക്കും.

 

ലോകത്തെമ്പാടുമുള്ള ക്രൈസ്തവർ നാളെ പെത്രേത്തോ ഞായർ ആചരിക്കും. തിങ്കളാഴ്ച മുതൽ യേശുവിൻ്റെ ക്രൂശമരണത്തെ സ്മരിച്ച് വലിയ നോമ്പിലേക്ക് പ്രവേശിക്കും

ഇനിയുള്ള അമ്പത് ദിവസങ്ങളിൽ മൽസ്യ - മാംസഹാരങ്ങൾ വെടിഞ്ഞ് അമ്പത്ദിവസം വ്രതശുദ്ധിയുടെ ദിനങ്ങളായി മാറും. വിശ്വാസികൾ ഉപവാസവും ,നോമ്പും , പ്രാർത്ഥനയിൽ മുഴുങ്ങും പള്ളികളിൽ ഉച്ച പ്രാർത്ഥന , സന്ധ്യ നമസ്ക്കാരം, സുവിശേഷയോഗങ്ങൾ എന്നിവ നടക്കും. 

മാർച്ച് 27പാതിനോമ്പ് , നാൽപതാം വെള്ളി , മാർച്ച് 29 ഓശാന പെരുന്നാൾ , ഏപ്രിൽ 2 പെസഹാ വ്യാഴം, ഏപ്രിൽ 5 ന് ദു:ഖവെള്ളി , ഏപ്രിൽ 5 ഉയിർപ്പ് പെരുന്നാളോടെ വലിയ നോമ്പ് സമാപിക്കും

Post a Comment

Previous Post Next Post