131-ാം മാരാമൺ കൺവൻഷന് ഞായറാഴ്ച‌ തുടക്കമാകും.


 കോഴഞ്ചേരി : 131-ാം മാരാമൺ കൺവൻഷന് ഞായറാഴ്ച‌ തുടക്കമാകും. പമ്പാ നദിയിലെ മാരാമൺ മണൽപ്പുറത്ത് ഒരുക്കിയിരിക്കുന്ന വിശാലമായ ഓല പന്തലിൽ എട്ടുദിവസം കൺവൻഷൻ നീളും. ഞായർ പകൽ 2.30 ന് മാർത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡൻ്റ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷനാകും. കൺവൻഷനിൽ അമേരിക്കയിൽ നിന്നുള്ള ഡോ. ക്ലിയോഫസ് ജെ ലാറു, സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള റവ. മോളോ വിൽസൻ മെസവാൻഡിലേ, ബിഷപ്പ് ഡോ. പോൾ സ്വരൂപ് എന്നിവർ മുഖ്യ പ്രസംഗകരാകും.


തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30ന് ബൈബിൾ ക്ലാസുകൾ നടക്കും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്രൊഫ. ഡോ ക്ലിയോഫസ് ജെ. ലാറു, വ്യാഴം, വെള്ളി ശനി ദിവസങ്ങളിൽ ബിഷപ്പ് ഡോ. പോൾ സ്വരൂപ് എന്നിവർ ബൈബിൾ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. കുട്ടികൾക്കുള്ള യോഗം സിഎസ്എസ്എമ്മിന്റെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ 8.30 വരെ കുട്ടിപ്പന്തലിൽ നടക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പകൽ 2.30ന് കുടുംബവേദി യോഗങ്ങളും നടക്കും. വ്യാ വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് നാലിന് യുവവേദി യോഗം. ബുധൻ മുതൽ ശനി വരെ വൈകിട്ട് 7.30 മുതൽ ഒന്‌പതുവരെ ഹിന്ദി, ഒഡിയ, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ പ്രത്യേക യോഗങ്ങൾ ചേരും. 15ന് കൺവഷൻ സമാപിക്കും.

Post a Comment

Previous Post Next Post