അക്ഷരജാലകം അവാർഡ് സമർപ്പണവും പുസ്തക സംവാദവും ഇന്ന് വൈകീട്ട് കൂറ്റനാട് നടക്കും.

അക്ഷരജാലകം അവാർഡ് സമർപ്പണവും പുസ്തക സംവാദവും ഇന്ന് വൈകീട്ട് കൂറ്റനാട് നടക്കും.അക്ഷരജാലകം ബുക്സ് ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ അധ്യാപക അവാർഡുകളും ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ പണിക്കർ പുരസ്‌കാരവും ഫെബ്രുവരി 13ന് വെള്ളിയാഴ്ച 4.30ന് കൂറ്റനാട് പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

അജിത പി.നായർ പൂനെ മഹാരാഷ്ട്ര,ഖുത്തുബുദ്ധീൻ അമരിയിൽ മലപ്പുറം,കെ.ടി സരള പാലക്കാട് എന്നിവർക്കാണ് മികച്ച അധ്യാപകർക്കുള്ള അക്ഷരജാലകം ഗുരുശ്രേഷ്ഠ പുരസ്കാരം.

സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകന് നൽകുന്ന അക്ഷരജാലകം പി.എൻ പണിക്കർ പുരസ്‌കാരം ബിപിനു ആറങ്ങോട്ടുകരയ്ക്കും സമ്മാനിക്കും.

ഇതോടൊപ്പം ഹുസൈൻ തട്ടത്താഴത്തിന്റെ 'മൊല്ലാക്കാന്റെ നോവും വെളിച്ചപ്പാടിന്റെ കല്പനയും 'എന്ന കഥാസമാഹാരത്തെ അധികരിച്ച് പുസ്തക സംവാദവും നടക്കും.

ഉദ്ഘാടനവും അവാർഡ് വിതരണവും കവി പി.രാമൻ നിർവഹിക്കും. ഡോക്ടർ ടി.വി സ്മിതദാസ് പുസ്തക ചർച്ച നയിക്കും. എഴുത്തുകാരും, സാമൂഹിക സാംസ്കാരിക, മാധ്യമ പ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കും.

Post a Comment

Previous Post Next Post