എൽ.ഡി.എഫ് തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റിയംഗം എം.ബി രാജേഷ് നയിച്ച ത്രിദിന തൃത്താല മണ്ഡലം വികസന സന്ദേശ യാത്ര സമാപിച്ചു. മണ്ഡലത്തിലെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
ഫെബ്രുവരി 6 വെള്ളിയാഴ്ച വൈകീട്ട് കുമരനെല്ലൂരിൽ മുതിർന്ന നേതാവ് ടി.കെ ഹംസയാണ് ജാഥ ഉദ്ഘാടനം ചെയ്തത്. എൽ.ഡി.എഫ് മണ്ഡലം കൺവീനർ പി.എൻ മോഹനൻ ജാഥാ മാനേജരായി പ്രവർത്തിച്ചു.
ജാഥയുടെ ആദ്യ ദിനമായ ശനിയാഴ്ച രാവിലെ പറക്കുളത്തു നിന്നും ആരംഭിച്ച പര്യടനം വരട്ടിപ്പള്ളിയാൽ, ആനക്കര, കുമ്പിടി, കൂടല്ലൂർ, കോക്കാട്, വി.പി കുണ്ട്, ചിറ്റപ്പുറം, കണ്ണനൂർ, ഞാങ്ങാട്ടിരി, മേഴത്തൂർ, തൃത്താല, കൊടുമുണ്ട, കുളമുക്ക്, നാടപറമ്പ് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകീട്ട് 6.30-ന് കൊടിക്കുന്നിൽ സമാപിച്ചു. കൊടിക്കുന്നിൽ നടന്ന സമാപന യോഗം ജില്ലാ സെക്രട്ടേറിയേറ്റംഗം എം.ആർ മുരളി ഉദ്ഘാടനം ചെയ്തു.
സമാപന ദിവസമായ എട്ടിന് രാവിലെ 8.30-ന് ആറംങ്ങോട്ടുകരയിൽ നിന്നും ആരംഭിച്ച ജാഥ വെള്ളടിക്കുന്ന്, ചാഴിയാട്ടിരി, ചാത്തനൂർ, കോമംഗലം, പിലാക്കാട്ടിരി, കോതചിറ, പെരിങ്ങോട്, വട്ടേനാട്, കക്കാട്ടിരി, കോട്ടപ്പാടം (എച്ച്.സി), തണ്ണീർക്കോട്, കാഞ്ഞിരത്താണി, കൊഴിക്കര, കവുക്കോട്, പെരുമണ്ണൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി.
സമാപന സമ്മേളനം:
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം ജാഥ വൈകീട്ട് ചാലിശേരി മെയിൻ റോഡിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു.



