ഫ്ളാറ്റ് വാങ്ങാനെന്ന വ്യാജേനയെത്തി ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ സ്വർണ്ണമാല കവർന്ന കേസിൽ മൂന്നു പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു


 ഫ്ളാറ്റ് വാങ്ങാനെന്ന വ്യാജേനയെത്തി ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ സ്വർണ്ണമാല കവർന്ന കേസിൽ മൂന്നു പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്. കൊല്ലം അഞ്ചൽ സ്വദേശി അനിൽ ഭവനിൽ അനിൽകുമാർ, കോഴിക്കോട് ഒളവണ്ണ സ്വദേശി ഒടുക്കത്തിൽ വീട്ടിൽ അർജുൻ, കൊല്ലം അമ്പലത്തുംവിള കലാഭവനിൽ ദീപക്ക് എന്നിവരെയാണ് ടെമ്പിൾ എസ്.എച്ച്.ഒ.-ജി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 19ന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം. കാരക്കാട് മാധവം അപ്പാർട്ട്മെന്റിൽ ഒറ്റക്ക് താമസിക്കുന്ന 65കാരിയെ കബളിപ്പിച്ച് അനിൽകുമാറാണ് കവർച്ച നടത്തിയത്. ഫ്ലാളാറ്റ് നോക്കാനെന്ന പേരിൽ അകത്ത് കയറി അലമാരയിൽ നിന്ന് 25 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല കവരുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post