എരുമപ്പെട്ടി മങ്ങാട് ഭിന്നശേഷിക്കാരൻ ഉൾപ്പടെ നാല് പേർക്ക് തേനീച്ച കുത്തേറ്റു. വടക്കുമുറി ചോല ക്വാറിയ്ക്കടുത്ത് താമസിക്കുന്ന മൂത്താട്ടുപറമ്പിൽ കുട്ടൻ (60), മക്കളായ ഭിന്നശേഷിക്കാരൻ ഹരിദാസൻ (27), പ്രിൻസി (34), ബിജു (37) എന്നിവർക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 10.15 ഓടെയാണ് സംഭവം. സമീപത്തുള്ള ചോലക്വാറിയിൽ കൂട് കൂട്ടിയിരുന്ന തേനീച്ച കൂട്ടത്തോടെ പറന്ന് വന്ന് കുത്തുകയായിരുന്നു. മുച്ചക്ര വാഹനത്തിൽ ഇരിക്കുകയായിരുന്ന ഭിന്ന ശേഷിക്കാരനായ ഹരിദാസന് തേനീച്ചയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഹരിദാസനെ രക്ഷപ്പെടുത്താനെത്തിയ കുടുംബാംഗങ്ങൾക്കും കുത്തേൽക്കുകയായിരുന്നു. ഹരിദാസന് സാരമായി പരിക്കേറ്റിട്ടുണ്ട്. തേനീച്ചക്കൂട് പക്ഷികൾ കൊത്തിയിളക്കിയതാകാമെന്ന് പരിസരവാസികൾ പറയുന്നു. പരിക്കേറ്റ നാലു പേരെയും എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.