നന്നംമുക്ക് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഹാളിൽ ഭിന്ന ശേഷിക്കാർക്കായി ഭിന്നശേഷി ഗ്രാമസഭ ചേർന്നു.


 നന്നംമുക്ക് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഹാളിൽ ഭിന്ന ശേഷിക്കാർക്കായി ഭിന്നശേഷി ഗ്രാമസഭ ചേർന്നു. 

ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശാന്തിനി രവീന്ദ്രനാഥ് ഭിന്നശേഷി ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻറ് മുഹമ്മദാലി നരണിപ്പുഴ അധ്യക്ഷത വഹിച്ചു. 

ആരോഗ്യ-വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിശാഖ് വി എന്നിവർ സംസാരിച്ചു. 

പരിവാർ കമ്മിറ്റി അംഗങ്ങൾ, അങ്കൺവാടി പ്രവർത്തകർ, ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റഷീദ് മുതുകാട്, സുധീഷ് നന്നംമുക്ക്, സുമേഷ്, പിടാവനൂർ പരമേശ്വരൻ, റഫീഖ്, രമേഷ് ചേലക്കടവ്, ധന്യ, റംസീന, വനജ, തെസ്നി, ഷാമില ഉസ്മാൻ, ഷബ്ന നൗഫൽ, നിഷ എന്നിവർ സംസാരിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജ്ന കെ.എ. സ്വാഗതവും ,  ഐ.സി.ഡി.എസ് സൂപ്പർവൈസർ റംല ബീവി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post