എടപ്പാൾ: വിസ്ഡം എജുക്കേഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (WEFI) എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു വരുന്ന എക്സലൻസി’യുടെ പതിനേഴാമത് എഡിഷൻ ഡിവിഷനിലെ എട്ട് സെന്ററുകളിലായി നടന്നു.
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അശ്ഹർ പെരുമുക്ക് കാളാചാൽ എ.എം.എൽ.പി സ്കൂളിൽ വെച്ച് ഡിവിഷൻ തല ഉദ്ഘാടനം നിർവഹിച്ചു.
നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ എക്സാം ടാക്ക്ലിംഗ് സെഷൻ, സബ്ജക്ട് എക്സ്പോ, ക്വിസ് കോമ്പറ്റീഷൻ തുടങ്ങി വിവിധ പഠനോത്സാഹകരമായ പരിപാടികൾ അരങ്ങേറി.
പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനുള്ള മാർഗനിർദേശങ്ങളും പഠനരീതികളുമായി ബന്ധപ്പെട്ട ക്ലാസുകളും
വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും മത്സരോത്സാഹവും വളർത്തുന്നതിനുള്ള മികച്ച വേദിയായി.
ലുക്മാൻ ബുഖാരി നീലിയാട്, ഹാഫിള് അബ്ദുള്ള സഖാഫി അനസ് കാഞ്ഞിയൂർ, അയ്യൂബ് സഖാഫി, അൻഷാദ് കോലളമ്പ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു



