പൊതുജനാരോഗ്യ രംഗത്ത് കേരളം മാതൃക: മന്ത്രി എം ബി രാജേഷ്


 സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗത്ത് സർക്കാർ സുശക്തമായ സംവിധാനമൊരുക്കി മാതൃകയായെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.കോവിഡ് മഹാമാരിയെ സംസ്ഥാനം നേരിട്ടത് ഈ മികവ് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഹെൽത്തി കേരള ഹെൽത്തി തൃത്താല ക്യാമ്പയിന്‍ പൊതു സമ്മേളനം വെള്ളിയാങ്കല്ലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


കേരള സർക്കാരിൻ്റെ ആയുഷ് വകുപ്പ്,ദേശീയ ആയുഷ് മിഷൻ്റെ സഹകരണത്തോടെയാണ് ക്യാമ്പയിൽ സംഘടിപ്പിച്ചത്.


പരിപാടിയുടെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ തൃത്താല സെൻ്ററിൽ നിന്ന് വെള്ളിയാങ്കല്ല് വരെ 'ഹെൽത്തി വാക്കും' ഉണ്ടായിരുന്നു.തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി ഹെൽത്തി വാക്ക് ഉദ്ഘാടനം ചെയ്തു. 


പൊതുസമ്മേളന ചടങ്ങിൽ പരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.നിഷ അധ്യക്ഷയായി. സംഘാടക സമിതി ജനറൽ കൺവീനർ ഡോ. പി കെ കൃഷ്ണദാസ് പദ്ധതി വിശദീകരിച്ചു.നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ. ടി വി നിഷ , തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വിബിലേഷ് , നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ടി മോഹനൻ, പരുതൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ സി അലി ഇക്ബാൽ, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അംഗം എം ശങ്കരൻകുട്ടി, പരുതൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വഹീത ജലീൽ,വാർഡ് മെമ്പർ ടി ആർ ഷൈജു,

സംഘാടക സമിതി കോർഡിനേറ്റർ ഡോ. വി ജ്യോതിഷ് തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് ഭാരതപുഴയോരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ കളരിപ്പയറ്റ് പ്രദർശനം, സുംബ ഡാൻസ് എന്നിവയും നടന്നു

Post a Comment

Previous Post Next Post