കൂറ്റനാട്:നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ, നമുക്കായി ഒരു പുതുയുഗം തീർക്കാൻ ഈ മഹാ മുന്നേറ്റം ലക്ഷ്യം കാണുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു.
നൂറ് സീറ്റുമായി അടുത്ത യു.ഡി.എഫ്. സർക്കാർ അധികാരമേൽക്കുമ്പോൾ അതിൽ നിർണായക സംഭാവന നൽകുന്ന ജില്ലയായി പാലക്കാട് മാറുകയും, അതിൽ കഴിഞ്ഞ പ്രാവശ്യം നേരിയ ഭൂരിപക്ഷത്തിന് നഷ്ടപ്പെട്ട തൃത്താല മണ്ഡലം തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പുതുയുഗയാത്രയ്ക്ക് തൃത്താല നിയോജകമണ്ഡലം യു.ഡി.എഫ്.കമ്മിറ്റി കൂറ്റനാട് നൽകിയ സ്വീകരണ മഹാ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ.
നെൽകർഷകർടക്കമുള്ളസാധാരണക്കാരുടെ ദുരിതങ്ങൾക്ക് നമുക്കൊന്നിച്ച് പരിഹാരം കാണണമെന്നും അദ്ദേഹംപറഞ്ഞു.വർഗീയത കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും യു.ഡി.എഫ് സ്വീകരിക്കില്ലെന്നും, അത് ഭൂരിപക്ഷ വർഗീയത യാണെങ്കിലും ന്യൂനപക്ഷ വർഗീയതയാണെങ്കിലും യു.ഡി.എഫ്. നിലപാടിൽ മാറ്റംമുണ്ടാകില്ലെന്നും മതേതരത്വം സംരക്ഷിക്കാൻ യു.ഡി.എഫ്. പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അദ്ധ്യക്ഷത വഹിച്ചു.
എൻ. കെ. പ്രേമചന്ദ്രൻ എം. പി,എം.എം.ഹസ്സൻ, ഷാനിമോൾ ഉസ്മാൻ, സന്ദീപ് വാര്യർ, ഡോ:ഹുസൈൻ, വി.കെ.ശ്രീകണ്ഠൻ എം.പി,എൻ.ഷംസുദീൻ എം.എൽ.എ,എ.
തങ്കപ്പൻ,സി.വി.ബാലചന്ദ്രൻ,സി.ചന്ദ്രൻ,കെ.എ.തുളസി,മരക്കാർ മാരായമംഗലം,പി.ബാലഗോപാൽ,പി..ഹരിഗോവിന്ദൻ, പി.ഇ.എ.സലാം,എസ്. എം.കെ.തങ്ങൾ,ടി.കെ.സുനിൽകുമാർ,പി.വി. മുഹമ്മദാലി,പി.ബാലൻ,പി.മാധവദാസ്,കെബാബുനാസർ,പി.ബാലകൃഷ്ണൻ,പി.എ.വാഹിദ്,ടി..അസീസ്, കെ. വിനോദ്,റഷീദ് കൊഴിക്കര,മുസ്തഫ തങ്ങൾ എന്നിവർ പ്രസംഗിച്ചു.



