ചാലിശ്ശേരി:സംസ്ഥാന മിനി അത് ലറ്റിക്സ് മീറ്റിൽ ചൊവ്വാഴ്ച കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന12 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിൽ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച ചാലിശ്ശേരി സ്കൂൾ വിദ്യാർത്ഥിനി അൻഷിക പി. ആർ. മൂന്നാം സ്ഥാനം നേടി വെങ്കല മെഡൽ കരസ്ഥമാക്കി.
ശക്തമായ പരിശീലനവും ആത്മവിശ്വാസവും പ്രകടമാക്കിയ അൻഷികയുടെ നേട്ടം സ്കൂളിനും പാലക്കാട് ജില്ലയ്ക്കും അഭിമാനമായി. സ്കൂളിലെ ഏഴാം കാസ്സിലാണ് പഠനം
അധ്യാപകരുടെയും പരിശീലകരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണയാണ് വിജയത്തിന് മാറ്റ് കൂട്ടിയത്
ഫെബ്രുവരി 5ന് പാലക്കാട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടന്ന ജില്ലാ മിനി അത്‌ലറ്റിക്‌സിൽ അൻഷിക പി. ആർ. 12 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ഹൈജമ്പിൽ ഒന്നാം സ്ഥാനവും ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു
പെരുമണ്ണൂർ രാജ്കുമാർ – മേഘ ദമ്പതികളുടെ മകളാണ് അൻഷിക പി. ആർ.
വിദ്യാർത്ഥിയെ സ്കൂൾ പി ടി എ അഭിനന്ദിച്ചു.



