അഡ്വ.എച്ച് നാരായണൻ നിര്യാതനായി


 അഡ്വ.എച്ച് നാരായണൻ നിര്യാതനായി.

ഞാങ്ങാട്ടിരി പിഷാരത്ത് അഡ്വ.എച്ച്.നാരായണൻ (ഉണ്ണി -56) നിര്യാതനായി. 

എറണാംകുളം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.തൃത്താല മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, തൃത്താല ഗ്രാമ പഞ്ചായത്ത് അംഗം, ഞാങ്ങാട്ടിരി എ.യു.പി സ്കൂൾ മാനേജർ തുടങ്ങിയ നിലകളിൽ പൊതുരംഗത്ത് സജീവമായിരുന്നു. ഞാങ്ങാട്ടിരി യു.പി സ്കൂൾ പ്രധാനധ്യാപകനും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എൻ.പി അച്യുത പിഷാരടിയുടേയും സരസ്വതി പിഷാരസ്യാരുടേയും മകനാണ്.


ഭാര്യ: ഭാവന നാരായണൻ (അധ്യാപിക, ഞാങ്ങാട്ടിരി എ.യു.പി സ്കൂൾ)

മക്കൾ: കൃഷ്ണപ്രസാദ് (MBBS വിദ്യാർത്ഥി)

പവിത്ര നാരായണൻ (BAMS വിദ്യാർത്ഥി)

സഹോദരിമാർ: സുമ, ഭാരതി.

Post a Comment

Previous Post Next Post