ആലുവ മഹാശിവരാത്രിയ്ക്ക് പ്രത്യേക തീവണ്ടി


 ഈ മാസം 15 ഞായറാഴ്ച നടക്കുന്ന ആലുവ മഹാശിവരാത്രി ആഘോഷത്തിന് പ്രത്യേക തീവണ്ടിയും അധിക സ്റ്റോപ്പുകളും അനുവദിച്ച് റെയിൽവേ. ഫെബ്രുവരി 15 ഞായറാഴ്ച നിലമ്പൂരിൽനിന്ന് പുറപ്പെടുന്ന 16325 നിലമ്പൂർ - കോട്ടയം എക്സ് പ്രസ്സ്, അന്നേദിവസം മറ്റ് സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ കൂടി നിർത്തുന്നതാണ്.


അന്ന് രാത്രി തൃശ്ശൂരിൽ എത്തുന്ന 56605 ഷൊർണ്ണൂർ - തൃശ്ശൂർ പാസ്സഞ്ചർ ആലുവ വരെ നീട്ടി. തൃശ്ശൂരിൽനിന്നും 23.13ന് പുറപ്പെടുന്ന വണ്ടി ഒല്ലൂർ - 23.22, പുതുക്കാട് - 23.32, നെല്ലായി - 23.38, ഇരിഞ്ഞാലക്കുട - 23.45, ചാലക്കുടി - 23.53, ഡിവൈൻ നഗർ - 23.57, കൊരട്ടി - 00.02, കറുകുറ്റി - 00.07, അങ്കമാലി - 00.15, ചൊവ്വര - 00.23 വഴി 00.45ന് ആലുവയിൽ എത്തുന്നതാണ്.


തിരിച്ച് ഫെബ്രുവരി 16 തിങ്കളാഴ്ച ആലുവയിൽ നിന്നും രാവിലെ 5.15ന് പുറപ്പെടുന്ന 16609 തൃശ്ശൂർ - കണ്ണൂർ എക്സ് പ്രസ്സ് ചൊവ്വര - 5.21, അങ്കമാലി - 5.28, കറുകുറ്റി - 5.33, കൊരട്ടി - 5.38, ഡിവൈൻ നഗർ - 5.43, ചാലക്കുടി - 5.47, ഇരിഞ്ഞാലക്കുട - 5.56, നെല്ലായി - 6.03, പുതുക്കാട് - 6.09, ഒല്ലൂർ - 6.18 വഴി തൃശ്ശൂരിലെത്തി, പതിവുപോലെ 6.45ന് കണ്ണൂരിലേയ്ക്ക് പുറപ്പെടുന്നതാണ്. അന്നേദിവസം ഈ വണ്ടി മുള്ളൂർക്കര, വള്ളത്തോൾ നഗർ എന്നിവിടങ്ങളിലും നിർത്തുന്

Post a Comment

Previous Post Next Post