തൃശൂർ കമ്മീഷണർ ഓഫീസിന് സമീപമുള്ള രണ്ട് ക്ഷേത്രങ്ങളിൽ മോഷണം നടന്നതായി റിപ്പോർട്ട്. പട്ടാളം റോഡിലെ മാരിയമ്മൻ കോവിൽയും ഇരട്ടച്ചിറ ക്ഷേത്രത്തിലുമായുമാണ് മോഷണം നടന്നിരിക്കുന്നത്.
പ്രാഥമിക വിവരങ്ങൾ പ്രകാരം പുലർച്ചെയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. സംഭവസ്ഥലത്തെത്തി പോലീസ് പരിശോധന നടത്തി. ഫിംഗർ പ്രിൻറ് വിദഗ്ധരും തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. മോഷണത്തിന്റെ വ്യാപ്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.



