പാലക്കാട് കല്ലേക്കാട് നടന്ന അപകടത്തിലാണ് ബൈക്ക് യാത്രികൻ മരിച്ചത്.


 പാലക്കാട് കല്ലേക്കാട്

നടന്ന അപകടത്തിലാണ് ബൈക്ക് യാത്രികൻ മരിച്ചത്. അമിത വേഗതയിൽ എത്തിയ കാറിടിച്ച് ബൈക്ക് യാത്രികൻ നിരത്തിലേക്ക് തെറിച്ചു വീണു. പിറകെ വന്ന ബസ്സിനടിയിലാണ്

വീണത്. തൽക്ഷണ മരണം സംഭവിച്ചു.


കൽപ്പാത്തി കുന്നുംപുറം സ്വദേശി ഫൈസലാണ് മരിച്ചത്. മകൻ ഫിറോസിന് ഗുരുതരമായി പരിക്കേറ്റു.

ബസ്സിനടിയിൽ വീണ ഫിറോസ് അത്ഭുതകരമായാണ് ടയറിന്നടിയിൽ നിന്ന് രക്ഷപ്പെട്ടത്.


ബസ്സിനെ മറികടന്ന് അമിത വേഗതയിൽ ദിശ തെറ്റിച്ചെത്തിയ കാർ ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു എന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഫൈസൽ തൊട്ടുപിന്നാലെ വന്ന ബസ് കയറിയാണ് മരിച്ചത്.


മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post