കാപ്പ കേസിൽ നാടുകടത്തിയയാളെ കഞ്ചാവുമായി തിരൂർ പോലീസ് പിടികൂടി


 തിരൂർ: കാപ്പ കേസിൽ നാടുകടത്തിയ പ്രതിയെകഞ്ചാവുമായി തിരൂർ പോലീസ് പിടികൂടി. നിരവധി അടിപിടി കേസുകളിലും ലഹരി കേസുകളിലും പ്രതിയായ തിരൂർ മാസ്റ്റർ പടി പാറപ്പുറത്ത് വീട്ടിൽ ഷിഹാബ് (43) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.


തൃശ്ശൂർ മേഖല ഡി.ഐ.ജി.യുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ വർഷം മലപ്പുറം ജില്ലയിൽ നിന്ന്നാടുകടത്തിയിരുന്ന ഷിഹാബ്, നാടുകടത്തൽ ഉത്തരവ് നിലനിൽക്കേ അത് ലംഘിച്ച് തിരൂർ ബസ്‌റ്റാൻഡ്–മാർക്കറ്റ് റോഡ് പരിസരത്ത് ലഹരി വിൽപ്പന നടത്തുന്നതിനിടയിലാണ് പിടിയിലായത്.

സംഭവത്തിൽ തിരൂർ പോലീസ് തുടർ നിയമനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post