ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത്കാവ് പൂരം;ആഘോഷ കമ്മിറ്റികൾക്ക് രജിസ്ട്രേഷൻ നിർബന്ധം

 

ചാലിശ്ശേരി: ശ്രീ മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തോടനുബന്ധിച്ച് പ്രാദേശിക പൂരാഘോഷ കമ്മിറ്റികൾക്ക് നിർദേശങ്ങൾ പുറപ്പെടുവിച്ചു. മാർച്ച് 1 (കുംഭം 17) ഞായറാഴ്ച നടക്കുന്ന പൂരമഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലേക്ക് എത്തുന്ന വിവിധ ആഘോഷകമ്മിറ്റികളുടെഎല്ലാകലാപരിപാടികൾക്കും മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് കേന്ദ്ര പൂരാഘോഷ കമ്മിറ്റി അറിയിച്ചു.


കാവടി, തെയ്യം, ശിങ്കാരിമേളം, കരിങ്കാളിക്കൂട്ടം ഉൾപ്പെടെ ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന എല്ലാ പരിപാടികൾക്കും കേന്ദ്ര പൂരാഘോഷ കമ്മിറ്റി നൽകുന്ന രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് ഫെബ്രുവരി 15 (ഞായർ) രാവിലെ 10 മണിക്ക് മുമ്പായി കമ്മിറ്റി ഭാരവാഹികൾക്ക് സമർപ്പിക്കണം. രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത ആഘോഷ സംഘങ്ങളെ പൂര മഹോത്സവത്തിൽ പങ്കെടുപ്പിക്കില്ലെന്ന് കമ്മിറ്റി പ്രത്യേകം അറിയിച്ചു.


അതേസമയം, പൂരം തലേന്ന് ഫെബ്രുവരി 28 ന് ക്ഷേത്രാചാരങ്ങളുടെ ഭാഗമായി പതിർവാണിഭം നടക്കുന്നതിനാൽ അന്നേദിവസം യാതൊരു കാരണവശാലും ക്ഷേത്ര ഗ്രൗണ്ടിലോ പരിസര പ്രദേശങ്ങളിലോ ബന്ധപ്പെട്ട ആഘോഷ കമ്മിറ്റികളുടെ ഭാഗത്തുനിന്ന് പരിപാടികൾ നടത്താൻ പാടില്ലെന്നും, കേന്ദ്ര പൂരാഘോഷ കമ്മിറ്റി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

Post a Comment

Previous Post Next Post