പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന "വിട പറയാം ലഹരിയോട്,കാത്തുസൂക്ഷിക്കാം നമ്മെ തന്നെ"എന്ന ക്യാംപയിൻ്റെ ജില്ലാതല ഉദ്ഘാടനം നടത്തി.
അക്കിക്കാവ് പി.എസ്.എം ഡെന്റൽ കോളേജിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കുന്നംകുളം പോലീസ് സ്റ്റേഷൻ അസി:സബ് ഇൻസ്പെക്ടർ വി.സി മധു നിർവ്വഹിച്ചു.
പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ പ്രസിഡന്റ് ഡോ:ജോൺസൺ ആളൂർ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.എം.ഡെന്റൽ കോളേജ് വൈസ് പ്രിൻസിപ്പാൾ അനീസ് അഹമ്മദ് സ്വാഗതം പറഞ്ഞു.
പി.എസ്.എം.ഡെന്റൽ കോളേജ് ട്രഷറർ പി.എം അബ്ദുറഹ്മാൻ മുഖ്യാതിഥിയായി പങ്കെടുത്തു.പ്രകൃതി സംരക്ഷണ സംഘം സ്റ്റേറ്റ് കോർഡിനേറ്റർ എൻ.ഷാജി തോമസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. പ്രകൃതി സംരക്ഷണ സംഘം സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റർ
പ്രദീപ് ചെറുവാശ്ശേരി ലഹരി വിരുദ്ധ ക്വിസ് മത്സരത്തിനു നേതൃത്വം നൽകി.
പ്രകൃതി സംരക്ഷണ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ഡെന്നീസ് മങ്ങാട് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ബ്രോഷർ കൈമാറി.പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് കടവല്ലൂർ പദ്ധതി വിശദീകരണം നടത്തി. പി.എസ്.എം. ഡെന്റൽ കോളേജ് യൂണിയൻ അഡ്വൈസർ ഡോ:ആർ.രാഹുൽ,പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ:ഐഷ സനീറ,ഡോ:ആർ.ഗായത്രി,ഡോ:അഭിലാഷ് മേനോൻ എന്നിവർ ആശംസകളർപ്പിച്ചു. സാം ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച
ലഹരി വിരുദ്ധക്വിസിൽ മത്സര വിജയികളായ ശിവപ്രിയ,ഡെൽവിൻ, രവീണ എന്നീ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി ഫല വൃക്ഷത്തൈ കോളേജിന് കൈമാറി. ഏപ്രിൽ 28 വരെ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു



