ഷൊർണൂർ റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ഇന്ന് 12 ന് പ്രധാനമന്ത്രി നിർവ്വഹിക്കും.
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ആധുനിക രീതിയിൽ പുനർനിർമ്മിച്ച ഷൊർണൂർ ജങ്ഷൻ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും.
ഉച്ചയ്ക്ക് പന്ത്രണ്ടിന് നടക്കുന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുക. വൈദ്യുതീകരിച്ച ഷൊർണൂർ-നിലമ്പൂർ റെയിൽപ്പാതയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. അമൃത് ഭാരത് പദ്ധതിപ്രകാരം 37.1 കോടി രൂപ ചെലവഴിച്ചാണ് ഷൊർണൂർ സ്റ്റേഷൻ നവീകരിച്ചിരിക്കുന്നത്.
വിമാനത്താവളത്തിന്റെ മാതൃകയിൽ പുനർനിർമ്മിച്ച റെയിൽവേ സേ്‌റ്റഷനിൽ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്. മുൻവശത്തുള്ള പോർച്ചും നടപ്പാതയും ഏറെആകർഷകമാണ്. 2447 ചതുരശ്രമീറ്ററിൽ പരന്നു കിടക്കുന്ന പാർക്കിങ് ഏരിയ സ്റ്റേഷന്റെ മുഖച്‌ഛായ മാറ്റി.
ശീതീകരിച്ച വിശാലമായ കാത്തിരിപ്പുമുറിയാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേഷനകത്ത് യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടിരി ക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.



