പി.കെ. ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.


 സിപിഐഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. കെ. ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാലക്കാട് നടന്ന സിപിഎം വിമത കൺവെൻഷനിൽ പങ്കെടുത്തതിനും അത് ഉദ്ഘാടനം ചെയ്തതിനും പിന്നാലെയാണ് പാർട്ടി ഈ കർശന നടപടി സ്വീകരിച്ചത്.പാർട്ടിയുടെ അച്ചടക്കം ലംഘിച്ച് വിമത കൺവെൻഷനിൽ പങ്കെടുത്തതും പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നതുമാണ് പെട്ടെന്നുള്ള നടപടിക്ക് കാരണമായത്.

Post a Comment

Previous Post Next Post