സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇനി പരീക്ഷാക്കാലം. എസ്എസ്എൽസി പരീക്ഷകൾ രാവിലെ 9.30-നും ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ ഉച്ചയ്ക്ക് ശേഷവുമാണ് നടക്കുക. പ്ലസ് ടു പരീക്ഷകൾ നാളെ ആരംഭിക്കും. ആകെ 3,031 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. അതേസമയം, പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഗൾഫ് മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇവിടുത്തെ പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. എസ്എസ്എൽസി മൂല്യനിർണ്ണയം ഏപ്രിൽ 7 മുതൽ 28 വരെ നടക്കും. മെയ് 8-ന് ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. തൊട്ടടുത്ത ദിവസം തന്നെ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടികൾ ആരംഭിക്കും. ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് 22-പ്രസിദ്ധീകരിക്കും.