നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് വാവനൂർ കഴാഞ്ചിറ റോഡ് നവീകരണം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖ്യമന്ത്രിയുടെ തദ്ദേശ പുന്നുരുദ്ധാരണ പദ്ധതി 2024 - 25 ന്റെ (CMLRRP 2.0 ) ഭാഗമായി നാഗലശ്ശേരി ഗ്രാമപഞ്ചായത്തിൽ കട്ട വിരിക്കൽ പ്രവൃത്തി ചെയ്ത വാവനൂർ കഴാഞ്ചിറ റോഡ് നവീകരണം തദ്ദേശ സ്വയംഭരണ എക്സ്സൈസ് പാർലിമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ടി വി നിഷ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ ടി ഹസീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം രജിഷ, പഞ്ചായത്ത് അംഗങ്ങളായ സി വി സുബൈർ, പി എം ആര്യൻ മാസ്റ്റർ
പി പി ലീല, ടി വി വിപിത ടീച്ചർ, ടി കെ മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.



