എംടിഎം കോളേജ് 'ബെസ്റ്റ് റീഡേഴ്സ്' അവാർഡ് പ്രഖ്യാപിച്ചു


 വെളിയങ്കോട്: എംടിഎം കോളേജിലെ ലൈബ്രറി ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുകയും ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്കുള്ള 'ബെസ്റ്റ് റീഡേഴ്സ്' അവാർഡുകൾ പ്രഖ്യാപിച്ചു. 2023-26 ബാച്ചിലെ വിദ്യാർത്ഥികൾക്കായി കോളേജ് ലൈബ്രറിയും റീഡേഴ്സ് ക്ലബ്ബും സംയുക്തമായാണ് അവാർഡ് ഏർപ്പെടുത്തിയത്.


മത്സരത്തിൽ ബി.എ ഇംഗ്ലീഷ് വിഭാഗത്തിലെ *ആര്യ അശോക് കെ*. ഒന്നാം സ്ഥാനത്തിന് അർഹയായി. ബി.എ സോഷ്യോളജി വിഭാഗത്തിലെ *ഷമീമ തസ്‌നി പി.ടി.* രണ്ടാം സ്ഥാനം കരസ്ഥമാക്കി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. അബ്ദുൽ കരീം വിജയികളെ പ്രഖ്യാപിച്ചു.


ക്യാമ്പസുകളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും ലൈബ്രറി സൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇത്തരമൊരു പുരസ്കാരം നൽകുന്നതെന്ന് ലൈബ്രറി & റീഡേഴ്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. വായനയോടുള്ള വിദ്യാർത്ഥികളുടെ താല്പര്യം മറ്റുള്ളവർക്ക് വലിയൊരു പ്രചോദനമാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

Post a Comment

Previous Post Next Post