മലപ്പുറം .യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം ഏർപ്പെടുത്തി. നിലവിൽ ലോക്കറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സേവനം ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. എന്നാൽ ഉടൻ യാത്രക്കാർക്ക് ഈ സൗകര്യം ലഭ്യമാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് സ്വന്തം സാമഗ്രികൾ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്ന സ്വയം പ്രവർത്തിക്കുന്ന സംവിധാനമാണ ഡിജിറ്റൽ ലഗേജ് ലോക്കർ. മൊബൈൽ ഫോണിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ ലോക്കർ തുറക്കാൻ കഴിയുക. ഇതിലൂടെ യാത്രക്കാർക്ക് സ്റ്റേഷനിൽ എത്തുമ്പോൾ ബാഗുകളും മറ്റ് സാധനങ്ങളും സുരക്ഷിതമായി സൂക്ഷിച്ച് മറ്റ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യാൻ സൗകര്യം ലഭിക്കും.ആറു മണിക്കൂറിന് 60 രൂപയെന്ന കണക്കാണ് ലോക്കർ ഉപയോഗിക്കുന്നതിന് ചാർജാക്കുന്നത്. 10 ബാഗുകൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന വലിയ ലോക്കറിന് 24 മണിക്കൂറിന് 300 രൂപ ഈടാക്കും. വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഈ സംവിധാനം ഏറെ സഹായകരമാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.