കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (കെ.സി.ഇ.യു - CITU) തൃത്താല ഏരിയ പ്രവർത്തക കൺവെൻഷൻ നാഗലശ്ശേരി ബാങ്ക് ഹാളിൽ വെച്ച് നടന്നു. സി.ഐ.ടി.യു ഡിവിഷൻ സെക്രട്ടറിയും തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.ആർ. കുഞ്ഞുണ്ണി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
കെ.സി.ഇ.യു ഏരിയ പ്രസിഡന്റ് എൻ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ഏരിയ കമ്മിറ്റി സെക്രട്ടറി ടി.പി. മുഹമ്മദ് മാസ്റ്റർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. കെ.സി.ഇ.യു തൃത്താല ഏരിയ സെക്രട്ടറിയും പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റുമായ പുഷ്പാകരൻ സ്വാഗതവും, ഏരിയ ട്രഷറര്‍ ജിതേഷ് നന്ദിയും പറഞ്ഞു.



