ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം


 ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് കാദിരിയ പള്ളിക്ക് സമീപം ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് അപകടം.


വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് കേണിച്ചിറ സ്വദേശി നീറംതറപ്പേൽ കരുണാകരൻ മകൻ28 വയസ്സുള്ള അജയ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.45നായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ


അജയ് യെ അകലാട് മൂന്നൈയ്നി വി കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post