കുന്നംകുളം പ്രസ്സ്ക്ലബ്ബിന്റെ 21-ാ മത് സംസ്ഥാന മാധ്യമപുരസ്കാരം പ്രഖ്യാപിച്ചു

കുന്നംകുളം പ്രസ്സ് ക്ലബ്ബിൻ്റെ 21-ാമത് സംസ്ഥാന മാധ്യമപുരസ്‌കാരം പ്രഖ്യാപിച്ചു. അച്ചടിമാധ്യമ വിഭാഗത്തിൽ അഷേക സുധരാജ്, ദൃശ്യമാധ്യമ വിഭാഗത്തിൽ ഉൻമേഷ് പായം എന്നിവർക്കാണ് ഇത്തവണ അവാർഡ് ലഭിക്കുക. പ്രാദേശിക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ്‌മയായ കുന്നംകുളം പ്രസ്സ് ക്ലബ്ബിൻ്റെ 21-ാമത് സംസ്ഥാന മാധ്യമ പുരസ്‌കാരത്തിൽ അച്ചടിമാധ്യമ വിഭാഗത്തിൽ അവാർഡിനർഹയായ അഷേക സുധരാജ് തൃശ്ശൂർ മാതൃഭൂമി ലേഖികയും, ദൃശ്യമാധ്യമവിഭാഗത്തിൽ അവാർഡ് ലഭിക്കുന്ന ഉൻമേഷ് പായം ഇരിട്ടി ഹൈവിഷൻ ചാനൽ റിപ്പോർട്ടറുമാണ്.തൃശ്ശൂർ ജില്ലയിലെ ഗോത്രവിഭാഗങ്ങൾക്കിടയിലെ സ്ത്രീകളുടെയും, പെൺകുട്ടികളുടെയും ജീവിത സാഹചര്യങ്ങളെ കുറിച്ച് സവിസ്തരം വിവരിക്കുന്ന 'വീണ്ടുനീറുന്ന ജീവിതങ്ങൾ'എന്ന തുടർവാർത്താപരമ്പരയാണ് അഷേകയെ അവാർഡിന് അർഹയാക്കിയത്. അന്ധദമ്പതികളുടെ

അതിജീവനത്തിന്റെ കഥപറയുന്ന 'കാഴ്ചയില്ലെങ്കിലും കരുത്തുള്ള ജീവിതം'

എന്ന ന്യൂസ് സ്റ്റോറിയ്ക്കാണ് ഉൻമേഷിന്അംഗീകാരം.

 

Post a Comment

Previous Post Next Post