എരുമപ്പെട്ടി മുട്ടിക്കലിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്കൂ‌ട്ടർ യാത്രികൻ മരിച്ചു.

 എരുമപ്പെട്ടി മുട്ടിക്കലിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്കൂ‌ട്ടർ യാത്രികൻ മരിച്ചു.

എരുമപ്പെട്ടി കോട്ടപ്പുറം സ്വദേശി 66 വയസുള്ള രാജനാണ് മരിച്ചത്. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയിൽ മുട്ടിക്കൽ ഷാപ്പിന് സമീപമുള്ള വളവിൽ ഇന്ന് ഉച്ചതിരിഞ്ഞ് 1.15 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ രാജനെ 'ആക്ട്സ്' പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

വടക്കാഞ്ചേരി ഭാഗത്തു നിന്ന് വരികയായിരുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post