അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് ഈദ് സംഗമവും ആദരിക്കൽ ചടങ്ങും ശനിയാഴ്‌ച കുന്നംകുളത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാഴ്ച പരിമിതിയുള്ള സഹോദരങ്ങൾക്ക് ഖുർആൻ പഠനവും ആത്മീയ -ബൗദ്ധിക വളർച്ചയും ലക്ഷ്യമിട്ട് കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്ന അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡിന്റെ ആഭിമുഖ്യത്തിൽ ഈദ് സംഗമവും ആദരിക്കൽ ചടങ്ങും ശനിയാഴ്ച രാവിലെ 11 മണിക്ക് ലിവ ടവറിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ സേവനങ്ങൾ നടത്തുന്ന പ്രവാസി വ്യവസായിയും ആസ ഗ്രൂപ്പ് ചെയർമാനുമായ സി.പി. സാലിഹ് സാഹിബ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉൾപ്പെടെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുക്കും. പൊതുസമ്മേളനവും കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികളുടെ കലാപരിപാടികളും ചടങ്ങിൻ്റെ ഭാഗമായി നടക്കും.