പാവിട്ടപ്പുറം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കഴിഞ്ഞ സർവകലാശാല പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ ബി.സി.എ ഫൈനൽ ഇയർ വിദ്യാർഥികളെയും അവരുടെ വിജയത്തിന് വഴിയൊരുക്കിയ അധ്യാപകരെയും കോളേജ് കമ്മിറ്റി ആദരിച്ചു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇന്ത്യൻ എക്സ്പ്രസിലെ ഐശ്വര്യ രാജ് ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം.എൻ. മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.
വിജയികളായ വിദ്യാർഥികൾക്കും അവരെ വിജയത്തിലേക്ക് നയിച്ച അധ്യാപകർക്കും മാനേജിങ് കമ്മിറ്റി ഉപഹാരങ്ങൾ വിതരണം ചെയ്തു. കോളേജ് കമ്മിറ്റി സെക്രട്ടറി വി. മുഹമ്മദ് ഉണ്ണി ഹാജി വിശിഷ്ടാതിഥിക്ക് ഉപഹാരം നൽകി.
പി.പി.എം. അഷ്റഫ്, പി.ഇ. സലാം മാസ്റ്റർ, കുഞ്ഞുമുഹമ്മദ് പന്താവൂർ, ഡോ. എം.കെ. ബൈജു, ബിന്ദു ടീച്ചർ, വകുപ്പ് മേധാവികളായ കെ. സുഷമ, സുബി കെ., സാബിറ ഇ.എം., ഡോ. ഹരികൃഷ്ണൻ, ഹമീദ് കോക്കൂർ, ഹേമലത വി. എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ സർവകലാശാല പരീക്ഷയിൽ ബി.സി.എ വിഭാഗം കൈവരിച്ച നൂറുമേനി വിജയം കോളേജിന്റെ അക്കാദമിക മികവിന്റെ തെളിവാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.



