നന്നംമുക്ക് 15 വാർഡിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം നൽകി.
നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അനുമോദിച്ചു.
മടത്തിപ്പാടത്ത് നടന്ന അനുമോദനച്ചടങ്ങ് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് മുക്കുതല ഉദ്ഘാടനം ചെയ്തു.
15-ാം വാർഡ് മെമ്പർ ധന്യ അനീഷ് അധ്യക്ഷത വഹിച്ചു
.
അനീഷ് പി.പി., പ്രമോദ്, സേതുമാധവൻ, സുരേഷ്, പ്രതീഷ്, മണികണ്ഠൻ, സൂരജ് എം.വി. തുടങ്ങിയവർ സംസാരിച്ചു.
വാർഡിൽ നിന്ന് വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ 37-ഓളം വിദ്യാർഥികളെയാണ് ചടങ്ങിൽ ആദരിച്ചത്.
കുട്ടികളും രക്ഷിതാക്കളും നാട്ടുകാരുമടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
മണികണ്ഠൻ മാമ്പറ്റ സ്വാഗതവും
പ്രകാശൻ മടത്തിപ്പാടം നന്ദിയും പറഞ്ഞു



