വായനയുടെ വഴിയിൽ മൂന്ന് പതിറ്റാണ്ട്; ജന്മദിനത്തിൽ കേക്കിന് പകരം വായനശാലയ്ക്ക് 115 പുസ്തകങ്ങളുടെ സ്നേഹസമ്മാനവുമായി അനീഷ്


 ചാലിശ്ശേരി:പിറന്നാളുകൾ ആഘോഷങ്ങളുടെ മാത്രമല്ല, സമൂഹത്തിന് നന്മ പകരാനുള്ള അവസരങ്ങളുമാണെന്ന് തെളിയിച്ചിരിക്കുകയാണ് ചാലിശ്ശേരി പെരുമണ്ണൂരിലെ പൊതുപ്രവർത്തകനായ പി. അനീഷ്. ഈ വർഷത്തെ തന്റെ ജന്മദിനം അദ്ദേഹം വേറിട്ട രീതിയിലാണ് ആഘോഷിച്ചത്. സ്വന്തം നാടിന്റെ ഇ.പി.എൻ.എൻ.എം.എം. ചൈതന്യ വായനശാലയ്ക്ക് ഏകദേശം കാൽലക്ഷം രൂപ വിലമതിക്കുന്ന 115-ഓളം പുസ്തകങ്ങൾ സമ്മാനിച്ചാണ് അനീഷ് മാതൃകയായത്.


ചെറുപ്പം മുതൽ വായനശാലയുമായി ആത്മബന്ധം പുലർത്തിയിരുന്ന അനീഷ്, പുസ്തകങ്ങൾ വായിച്ചുവളർന്ന അതേ വായനശാലയ്ക്കാണ് ഈ പുസ്തകസമ്മാനം നൽകിയത്. വായനയിലൂടെ നേടിയ അറിവിനോടും തന്നെ വളർത്തിയ സ്ഥാപനത്തോടുമുള്ള നന്ദി പ്രകടനമായാണ് അദ്ദേഹം ഈ സമർപ്പണത്തെ കാണുന്നത്.


വായനശാലയുടെ ലൈബ്രേറിയനായി മൂന്ന് വർഷം പ്രവർത്തിച്ച അദ്ദേഹം കഴിഞ്ഞ 25 വർഷത്തിലേറെയായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ, സെക്രട്ടറി തുടങ്ങി വിവിധ ചുമതലകൾ വഹിച്ചിട്ടുള്ള അനീഷ് ആറു വർഷത്തിലേറെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ വായനശാലയുടെ ട്രഷററായാണ് പ്രവർത്തിക്കുന്നത്.


മൂന്ന് പതിറ്റാണ്ടോളം നീളുന്ന അദ്ദേഹത്തിന്റെ സേവനവും സമർപ്പണവും വായനശാലയെ എ ഗ്രേഡ് വായനശാലയായി ഉയർത്തുന്നതിൽ അനീഷ് സജീവ പങ്കുവഹിച്ചിട്ടുണ്ട്. 


പെരുമണ്ണൂർ പയ്യട കേശവൻ–ലക്ഷ്മി ദമ്പതികളുടെ മക്കളിൽ രണ്ടാമനായ അനീഷ്, സിപിഐഎം ചൗച്ചേരി ബ്രാഞ്ച് സെക്രട്ടറിയെന്ന നിലയിൽ പൊതുപ്രവർത്തന രംഗത്തും സജീവമാണ്. ചാലിശ്ശേരി സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമാണ്.


ഷബ്‌നയാണ് ഭാര്യ 

 ജിബിൻ ലാൽ , ജിഷ്ണ എന്നിവർ മക്കളാണ്.

 സതീഷ്, സുനിത, അനിത എന്നിവർ സഹോദരങ്ങളാണ്


പുസ്തകങ്ങൾ വായനശാല പ്രസിഡന്റ് ഡോ. ഇ. എൻ. ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങി


വായനയോടുള്ള അനീഷിൻ്റെ ആത്മാർഥതയും സ്ഥാപനത്തോടുള്ള പ്രതിബദ്ധതയും പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് പ്രസിഡൻ്റ പറഞ്ഞു.


പുസ്തക സമർപ്പണ ചടങ്ങിൽ സെക്രട്ടറി ഇ. കെ. മണികണ്ഠൻ, പി. ജി. ഹരിദാസ്, സജി, അപ്പുണ്ണി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post